കാലിക്കറ്റ് സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പ് പ്രൊഫസർ ഡോ. രാജീവ് എസ്. മേനോൻ പ്രിൻസിപ്പൽ ഇൻവെസ്റിഗേറ്ററായിട്ടുള്ള എ.എൻ.ആർ.എഫ്. - പി.എ.ഐ.ആർ. പ്രോജക്ടിലേക്ക് റിസർച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു. നാഷണൽ പോസ്റ്റ് ഡോക്ടറൽ ഫെലോയുടെ ഒരൊഴിവും ജൂനിയർ റിസർച്ച് ഫെലോയുടെ നാല് ഒഴിവുകളുമാണുള്ളത്. യോഗ്യരായവർക്ക് നവംബർ 12 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:- പ്രൊഫ. ഡോ. രാജീവ് എസ്. മേനോൻ, കെമിസ്ട്രി പഠന വകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673 635, ഫോൺ : 8708901937, ഇ-മെയിൽ : rajeev@uoc.ac.in . വിശദ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാകും. 
0 Comments