പരീക്ഷാപരിശീലന ധനസഹായം

 പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗക്കാർക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 

മെഡിക്കൽ/എഞ്ചിനിയറിംഗ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിങ് സർവീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി/നെറ്റ്/ജെ.ആർ.എഫ്. എന്നീ മത്സര പരീക്ഷകൾക്കുള്ള പരിശീലനം നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 15 വരെ അപേക്ഷ സമർപ്പിക്കാം.

 

 www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.egrantz.kerala.gov.in, www.bcdd.kerala.gov.in സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. 

ഫോൺ: 0484 2983130.



Post a Comment

0 Comments