രജിസ്ട്രേഷൻ ഡ്രൈവ്

എയ്‌ഡഡ് സ്കൂൾ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് അധ്യാപക /അനധ്യാപക യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനായി  ജില്ലാ സാമൂഹ്യ നീതി വകുപ്പിൻ്റെ സഹകരണത്തോടെ രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒമ്പതിന് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ഡ്രൈവ് നടക്കും.

 

കൊച്ചി, മുവാറ്റുപുഴ, കണയന്നൂർ താലൂക്കുകളിൽ സ്ഥിര താമസക്കാരായ 14 നും50 നും ഇടയിൽ പ്രായവും, നാളിതുവരെ ഒരു എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിലും പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്തതുമായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, യുഡിഐഡി കാർഡ് / മെഡിക്കൽ ബോർഡിൻ്റെ സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 10 ന് ഹാജരാകണം.



Post a Comment

0 Comments