നിങ്ങള്‍ അഭിമുഖം നേരിടുന്ന സ്ഥാപനത്തിന്റെ പശ്ചാത്തലം, ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ച് നേരത്തെ തന്നെ കൃത്യമായി മനസിലാക്കിവെക്കണം
അതിലൂടെ ''നിങ്ങള്‍ക്കു കമ്പനിയോട് എന്താണ് ആകര്‍ഷണം?'' എന്ന ചോദ്യത്തിന് ആത്മവിശ്വാസത്തോടെ മറുപടി നല്‍കാന്‍ കഴിയും.
2. സാധാരണ ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍ പ്രാക്ടീസ് ചെയ്യുക
സ്വയം പരിചയപ്പെടുത്തൂ...
നിങ്ങളുടെ ശക്തികളും ദുര്‍ബലതകളും എന്തൊക്കെയാണ്?
നിങ്ങള്‍ അഞ്ചു വര്‍ഷത്തിന് ശേഷം എവിടെയാണ് കാണുന്നത്എ
എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നത്?
3. വേഷവിധാനവും അവതരണശൈലിയും
ശുചിയായ, പ്രൊഫഷണല്‍ വസ്ത്രം ധരിക്കുക.
ശരിയായ ശരീരഭാഷ (Body Language) പാലിക്കുക - നേരെ ഇരിക്കുക,
അഭിമുഖം നടത്തുന്ന ആള്‍/ആളുകളുടെ കണ്ണില്‍നോക്കി സംസാരിക്കല്‍, ഹൃദയപൂര്‍വ്വമായ പുഞ്ചിരി നല്‍കുക.
4. സമയനിയന്ത്രണം
അഭിമുഖ സ്ഥലത്ത് കുറഞ്ഞത് 10-15 മിനിറ്റ് മുന്‍പ് എത്താന്‍ ശ്രമിക്കുക.
വൈകിയെത്തുന്നത് നെഗറ്റീവ് ഇംപ്രഷന്‍ നല്‍കും.
5. ബയോഡാറ്റ / റെസ്യൂം തയ്യാറാക്കുക
പുതുക്കിയ, വ്യക്തമായ റെസ്യൂം കൊണ്ടുവരിക. ATS Friendly Resume ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക
അനുഭവങ്ങള്‍, യോഗ്യതകള്‍, കഴിവുകള്‍ എന്നിവ ക്രമമായും സത്യസന്ധമായും എഴുതുക.
6. ശമ്പളം സംമ്പന്ധിച്ച ചോദ്യങ്ങള്‍ക്ക് ബുദ്ധിപരമായി മറുപടി പറയുക
ശമ്പളത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നേരിട്ട് അക്കങ്ങള്‍ പറയുന്നതിന് മുമ്പ്, മാര്‍ക്കറ്റില്‍ സാധാരണ ലഭിക്കുന്ന വേതനം പഠിക്കുക.
'Flexible' എന്നൊരു സമീപനം നല്ലത്.
7. ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറാകുക
അവസാനം 'നിങ്ങള്‍ക്ക് ചോദിക്കാന്‍ എന്തെങ്കിലും ഉണ്ടോ?' എന്ന ചോദ്യമുണ്ടാകും.
കമ്പനിയുടെ ഭാവി പദ്ധതികള്‍, വളര്‍ച്ചാ സാധ്യതകള്‍ തുടങ്ങിയവയെക്കുറിച്ച് ചോദിക്കുന്നത് നല്ലതാണ്.
8. ആത്മവിശ്വാസവും വിനയവും
മറുപടി അറിയില്ലെങ്കില്‍ അത് തുറന്നു പറയാം, തെറ്റായ വിവരം പറയരുത്.
വിനയത്തോടെ സംസാരിക്കുക, പക്ഷേ ആത്മവിശ്വാസം നഷ്ടപ്പെടാതെ.
9. ഫോളോ-അപ്പ്
ഇന്റര്‍വ്യൂ കഴിഞ്ഞതിന് ശേഷം നന്ദിപറയുന്ന ഒരു ചെറിയ ഇമെയില്‍ അയയ്ക്കാം. അത് പ്രൊഫഷണലിസത്തിന്റെ അടയാളമാണ്.
Career Hub Live.org does not demand or accept money from job applicants,
and we do not guarantee or assure employment.
Please verify details independently before applying.
0 Comments