ATS Friendly Resume തയ്യാറാക്കാം

ഇന്ന് പല കമ്പനികളും ATS (Applicant Tracking System) ഉപയോഗിച്ച് ഉദ്യോഗാർത്ഥികളുടെ റെസ്യൂമെ പരിശോധിക്കുന്നു. HR മാനേജർമാർക്ക് മുൻപ് തന്നെ, software-based ATS സിസ്റ്റമാണ് പ്രാഥമികമായി റെസ്യൂമെ വായിച്ച് short-list ചെയ്യുന്നത്. അതിനാൽ തന്നെ, നിങ്ങളുടെ റെസ്യൂമെ ATS Friendly ആയിരിക്കണം. ATS Friendly Resume തയ്യാറാക്കുന്നത് ജോലി നേടാനുള്ള ആദ്യപടി ആണ്. ലളിതമായ format, ശരിയായ keywords, clear headings, standard fonts എന്നിവ പിന്തുടർന്നാൽ, നിങ്ങളുടെ resume software filter കടന്നുപോയി HR-ന്റെ കണ്ണിൽപ്പെടും.

എന്താണ് ATS Friendly Resume ?

ATS (Applicant Tracking System) കമ്പനികൾക്ക് കിട്ടുന്ന ആയിരക്കണക്കിന് അപേക്ഷകൾ computer വഴി filter ചെയ്യാൻ സഹായിക്കുന്ന ഒരു software ആണ്. ATS, keywords, formatting, section headings എന്നിവയെ അടിസ്ഥാനമാക്കി നിങ്ങളുടെ resume വായിക്കുകയും rank ചെയ്യുകയും ചെയ്യും.

ATS Friendly Resume തയ്യാറാക്കാനുള്ള പ്രധാന ഘടകങ്ങൾ

➤ ലളിതമായ ഫോർമാറ്റ്

  • Word Document (.docx) അല്ലെങ്കിൽ PDF (text-based) format തിരഞ്ഞെടുക്കുക.
  • tables, graphics, images, text boxes, icons മുതലായവ ഒഴിവാക്കുക.

➤ സാധാരണ headings ഉപയോഗിക്കുക

  • Contact Information
  • Summary / Objective
  • Education
  • Work Experience
  • Skills
  • Certifications

ATS ഇത്തരം പൊതുവായ headings easily തിരിച്ചറിയും. “My Journey” പോലെയുള്ള fancy headings ഒഴിവാക്കുക.

➤ Keywords ചേർക്കുക

  • ജോബ് ഡിസ്ക്രിപ്ഷനിൽ ഉപയോഗിച്ചിരിക്കുന്ന keywords (ഉദാ: "Digital Marketing", "Python Programming", "Team Management") റെസ്യൂമെയിൽ ഉൾപ്പെടുത്തുക.
  • എന്നാൽ keywords natural ആയി sentence-ൽ ഉൾപ്പെടുത്തണം.

➤ ഫോണ്ട് & Style

  • Arial, Calibri, Times New Roman പോലെയുള്ള standard fonts മാത്രം ഉപയോഗിക്കുക.
  • Font size: 10–12 pt.
  • Bold, Capital letters headings-ൽ മാത്രം.

➤ Bullet Points ഉപയോഗിക്കുക

  • Experience, skills, achievements എന്നിവ bullet points ആയി എഴുതുക.
  • ATS-നും HR-നും വായിക്കാൻ easy ആയിരിക്കും.

➤ Dates & Experience

  • Job experience section-ൽ: Company Name | Job Title | Start Date – End Date
  • Date format ഒരേ രീതിയിൽ throughout maintain ചെയ്യുക.

➤ Contact Details

  • Name, Mobile Number, Email ID, LinkedIn Profile link ചേർക്കുക.
  • Address short & simple ആക്കുക.

ATS Friendly Resume-യിൽ ഒഴിവാക്കേണ്ടത്

  • ചിത്രങ്ങൾ (Photo)
  • Tables & Columns
  • Graphics, Logos, Icons
  • Headers & Footers
  • Decorative Fonts

 Extra Tips

  • ഓരോ ജോലിക്കു വേണ്ടിയും resume customize ചെയ്യുക.
  • Action Verbs (Managed, Developed, Created, Designed, Achieved) ഉപയോഗിക്കുക.
  • Proofread ചെയ്ത് spelling/grammar mistakes ഒഴിവാക്കുക.

Post a Comment

0 Comments