- രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിലേയ്ക്ക് ഒക്ടോബർ 10 വരെ അപേക്ഷിക്കം
 
പഠനമികവുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായി രവി പിളള ഫൗണ്ടേഷന്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയിലെ ആദ്യ ബാച്ചിലേയ്ക്ക് ഒക്ടോബർ 10 വരെ അപേക്ഷിക്കാം. ഹയര്‍സെക്കൻഡറി തലത്തില്‍  സ്റ്റേറ്റ് സിലബസ്സില്‍ 950 പേര്‍ക്കും CBSE യില്‍ 100 ഉം ICSE യില്‍ 50 ഉള്‍പ്പെടെ 1100 വിദ്യാര്‍ത്ഥികള്‍ക്ക് അന്‍പതിനായിരം രൂപയുടേയും, ഡിഗ്രി (ഒരു ലക്ഷം രൂപ വീതം), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തില്‍ (ഒന്നേകാല്‍ ലക്ഷം രൂപ വിതം) 200 വീതം വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ 1500 പേര്‍ക്കാണ് ഓരോ വര്‍ഷവും സ്കോളര്‍ഷിപ്പ് ലഭിക്കുക. സ്‌കോളർഷിപ്പ് പദ്ധതിയുടെ പൊതു മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും അപേക്ഷ നല്‍കുന്നതിനും rpscholarship.norkaroots.kerala.gov.in  സന്ദര്‍ശിക്കുക. ഓണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കൂ. അപൂര്‍ണ്ണമായ അപേക്ഷകള്‍ നിരസിക്കുന്നതാണ്. 
ഹയർ സെക്കൻഡറി വിഭാഗത്തില്‍  നിലവില്‍ പ്ലസ് വൺ പഠിക്കുന്നവർക്കും, ബിരുദ വിഭാഗത്തില്‍  ഒന്നാം വര്‍ഷത്തെയും രണ്ടാം വര്‍ഷ വിദ്യാർത്ഥികൾക്കുമാണ് അപേക്ഷ നല്‍കാന്‍ കഴിയുക.  പി.ജി സ്കോളർഷിപ്പിലേയ്ക്ക് രണ്ടാം വര്‍ഷ വിദ്യാർത്ഥികൾക്കും മാത്രമേ (റെഗുലർ മോഡ്) അപേക്ഷ നല്‍കാനാകൂ.  അനാഥർക്കും, രോഗബാധിതരായ രക്ഷിതാക്കളുളളവര്‍ക്കും സംസ്ഥാന തലത്തില്‍ കലാ കായിക മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്കും പ്രത്യേക ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.  ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളര്‍ഷിപ്പുകള്‍ വിദേശ രാജ്യത്തുളള പ്രവാസി കേരളീയരുടെ (പ്രവാസി ഐ.ഡി കാര്‍ഡ് നിർബന്ധം) മക്കള്‍ക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കും നീക്കിവച്ചിട്ടുണ്ട്. മികച്ച പഠനമികവുളളവരും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കുമാകും സ്കോളര്‍ഷിപ്പിന് അര്‍ഹത. പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. രവി പിളള യുടെ നേതൃത്വത്തിലുളള രവി പിളള ഫൗണ്ടേഷനാണ് രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. 
For More Details: Visit Here
നോര്‍ക്ക റൂട്ട്സ്, തിരുവനന്തപുരം
www.norkaroots.kerala.gov.in,   rpscholarship.norkaroots.kerala.gov.in
0 Comments