കോളേജുകളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്ന എന്‍സിസിയും എന്‍എസ്എസും നാലുവര്‍ഷ ബിരുദത്തിലെ കോഴ്‌സുകളായി മാറുന്നു. യുജിസി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് അഴിച്ചുപണി.
പ്രധാന നിര്‍ദ്ദേശങ്ങള്‍
- എന്‍സിസിയും എന്‍എസ്എസും മൂന്നു ക്രെഡിറ്റുകള്‍ വീതമുള്ള മൂല്യവര്‍ധിത (വാല്യു ആഡഡ് കോഴ്‌സ്-VAC ) കോഴ്‌സുകളാക്കി മാറ്റും
 - എന്‍സിസി കോഴ്സിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കി എന്‍എസ്എസിനുള്ള മാര്‍ഗരേഖ ബന്ധപ്പെട്ട വിഭാഗം തയ്യാറാക്കി സര്‍വകലാശാലകള്‍ക്കു കൈമാറും
 - നാലുവര്‍ഷ ബിരുദത്തില്‍ 2-3 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന വിധമാണ് കോഴ്സ് ഘടന. നാലാം സെമസ്റ്ററിലോ ആറാം സെമസ്റ്ററിലോ കോഴ്‌സ് പൂര്‍ത്തീകരിച്ചാല്‍ മതി. ക്രെഡിറ്റ് നല്‍കുന്നത് ആറാം സെമസ്റ്ററിലായിരിക്കും.
 
ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനുള്ള മാര്‍ഗരേഖ
- അച്ചടക്കം, കായികക്ഷമത, സേവന സന്നദ്ധത, വ്യക്തിത്വവികാസം, നേതൃപാടവം, അപായഘട്ടങ്ങളെ അഭിമുഖീകരിക്കല്‍ തുടങ്ങിയ ശേഷികള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ജിക്കാനാവും വിധമാണ് എന്‍സിസി മാര്‍ഗരേഖ.
 - പരേഡും ക്യാമ്പും ഇപ്പോഴത്തെ നിലയില്‍ തുടരും. എന്‍സിസിയുടെ ഓരോ പ്രവര്‍ത്തനഘട്ടവും ഒരു കോഴ്‌സ് ഘടനയിലേക്കു മാറ്റാവുന്ന തരത്തില്‍ ക്രമീകരിക്കും.
 
മാര്‍ക്ക് വിതരണത്തിനുള്ള നിര്‍ദ്ദേശം
- 100 മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം.
 - ഇതില്‍ സിദ്ധാന്തത്തിനും പ്രയോഗത്തിനും 30 മാര്‍ക്ക് വീതമുണ്ടാവും. ക്യാമ്പ് പങ്കാളിത്തത്തിന് 20, പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തനങ്ങള്‍-15 എന്നിവയ്ക്കു പുറമേ, ഹാജറും അച്ചടക്കവും വിലയിരുത്തി അഞ്ചുമാര്‍ക്കും നല്‍കും.
 - രക്തദാനവും ശുചിത്വ ഭാരതയജ്ഞവും സാമൂഹിക സേവനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 - യോഗ, വൃക്ഷത്തൈ നടീല്‍, ഗതാഗത ബോധവത്കരണം തുടങ്ങിയവ പ്രാക്ടിക്കലിലും ഉള്‍പ്പെടുത്തി.
 
NCC VAC Course Guideline: Click Here to Read
എന്‍.എസ്.എസ്. മാര്‍ക്ക്, പ്രവര്‍ത്തനങ്ങള്‍ സംമ്പന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അതതു സര്‍വ്വകലാശാലകള്‍ക്കു ഉടന്‍ പൂര്‍ത്തീകരിച്ചു നല്‍കും.

0 Comments